
ഡ്രൈവിങ് പരിശീലനത്തിനിടയിൽ സ്‌കൂട്ടറിനു തീ പിടിച്ചു
- ആർക്കും പരുക്കില്ല
പേരാമ്പ്ര :ഡ്രൈവിങ് പരിശീലനത്തിന് ഇടയിൽ സ്‌കൂട്ടർ കത്തി നശിച്ചു. ഇന്നലെ 11ന് ആയിരുന്നു സംഭവം നടന്നത്. പേരാമ്പ്ര മത്സ്യമാർക്കറ്റിനു പിറകിലുള്ള ഗ്രൗണ്ടിൽ പരിശീലനം നടന്നു കൊണ്ടിരിക്കെ സ്കൂട്ടറിനുള്ളിൽ പുക ഉയരുകയും പിന്നീട് കത്തുകയായിരുന്നുവെന്ന് പറയുന്നു. പേരാമ്പ്ര ഡ്രൈവിങ് സ്കൂളിന്റെ ഉടമസ്‌ഥതയിലുള്ളതാണ് വാഹനം. പുക കണ്ട് ഓടി മാറിയതിനാൽ വലിയ അപകടമാണ് ഒഴിവായത് .
പേരാമ്പ്ര അഗ്നിരക്ഷ നിലയത്തിലെ അസിസ്‌റ്റന്റ് സ്‌റ്റേഷൻ ഓഫിസർ, എം.പ്രദീപിന്റെ നേതൃത്വത്തിൽ ഓഫിസർമാരായ എൻ. ഗണേശൻ, പി.ആരാധ് കുമാർ, ടി.ബബീഷ്, പി.സി.ധീരജ് ലാൽ, എം.ടി.മകേഷ്, പി.അജീഷ് എന്നിവർ ചേർന്ന് തീയണച്ചു.

CATEGORIES News