ഡൽഹിയിൽ ഓറഞ്ച് അലർട്ട്; സ്കൂളുകൾ ഇനി ഓൺലൈൻ

ഡൽഹിയിൽ ഓറഞ്ച് അലർട്ട്; സ്കൂളുകൾ ഇനി ഓൺലൈൻ

  • എല്ലാതരത്തിലുമുള്ള നിർമാണപ്രവർത്തനങ്ങൾക്കും കെട്ടിടം പൊളിക്കലുകൾക്കും നിരോധനം

ന്യൂഡൽഹി:തലസ്ഥാനത്തെ വായുമലിനീകരണം അതിരൂക്ഷമായതോടെ കടുത്ത നടപടികളിലേക്ക് കടന്ന് സർക്കാർ. മലിനീകരണ നിയന്ത്രണത്തിനായി ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാനിന്റെ ( ജിആർഎപി) നാല് അനുസരിച്ചുള്ള നടപടികളാണ് ഇനി നടപ്പിലാക്കുക. കഴിഞ്ഞ ദിവസം വരെ ജിആർഎപി മൂന്ന് അനുസരിച്ചുള്ള നിയന്ത്രണങ്ങളായിരുന്നു ഇതുവരെ ഉണ്ടായിരുന്നത്. ഡൽഹിയിലെ വായുനിലവാര സൂചിക 481 എന്ന നിലയിലേക്കുയർന്നതോടെയാണ് കടുത്ത നടപടികളിലേക്ക് കടന്നത്.

രാവിലെ ആറുമണിക്ക് ഡൽഹിയിലെ 35 നിരീക്ഷണ കേന്ദ്രങ്ങളിലും വായുനിലവാര സൂചിക 400ന് മുകളിലാണ് രേഖപ്പെടുത്തിയത്. ഇതോടെയാണ് കൂടുതൽ കർശന നടപടികളെടുക്കാൻ അധികൃതർ നിർബന്ധിതരായത്. ഇന്ന് രാവിലെ എട്ടുമണിമുതൽ പുതിയ നിയന്ത്രണങ്ങൾ നിലവിൽ വന്നു. നിയന്ത്രണങ്ങൾ പ്രകാരം എല്ലാതരത്തിലുമുള്ള നിർമാണപ്രവർത്തനങ്ങൾക്കും കെട്ടിടം പൊളിക്കലുകൾക്കും നിരോധനം വന്നു. ഇതോടെ സംസ്ഥാനത്തെ സുപ്രധാന വികസന പദ്ധതികൾ നിർത്തിവെക്കേണ്ട അവസ്ഥയാണ്. ആറ് അടിപ്പാതയും ബൈപ്പാസുകളുമാണ് ഡൽഹി നഗരത്തിൽ നിർമിക്കാനിരുന്നത്. അവ നിർത്തിവെക്കും. ഡൽഹിയിലെ ഗതാഗത തിരക്ക് കുറയ്ക്കൻ ഉദ്ദേശിച്ച് നടപ്പിലാക്കുന്ന പദ്ധതികളായിരുന്നു ഇവ.ഡൽഹിയിൽ രജിസ്റ്റർ ചെയ്തവ ഉൾപ്പെടെ ബിഎസ് -4 നിലവാരത്തിലുള്ള ഡീസൽ വാഹനങ്ങളെയും ഇനി നിരത്തിലിറക്കാൻ അനുവദിക്കില്ല.

ഡൽഹിക്ക് പുറത്ത് രജിസ്റ്റർ ചെയ്തിട്ടുള്ള ട്രക്കുകൾ, ലഘു വാണിജ്യ വാഹനങ്ങൾ എന്നിവയേയും ഡൽഹി തലസ്ഥാന മേഖലയിലേക്ക് പ്രവേശിക്കുന്നത് തടയും. അവശ്യസാധനങ്ങളുമായി വരുന്ന വാഹനങ്ങൾക്ക് മാത്രമേ ഇളവനുവദിക്കുകയുള്ളു.അതേ സമയം എല്ലാ ക്ലാസുകളിലും പഠനം ഓൺലൈനിലേക്ക് മാറ്റണമെന്നതാണ് നിയന്ത്രണങ്ങളിൽ പ്രധാനം .

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )