
തണ്ണീർമലയിൽ വൻതീപിടിത്തം; തീപിടിച്ചത് കുറ്റിക്കാടുകൾക്ക്
- ഇന്ന് ഉച്ചയോടെയാണ് തീപ്പിടുത്തം ഉണ്ടായത്
ഉള്ളിയേരി: ഉള്ളിയേരി പഞ്ചായത്തിലെ 17, 18, 19 വാർഡുകളിൽ വ്യാപിച്ചുകിടക്കുന്ന തണ്ണീർമലയിലെ കുറ്റിക്കാടുകൾക്ക് തീ പിടിച്ചു . ഇന്ന് ഉച്ചയോടെയാണ് തീപ്പിടുത്തം ഉണ്ടായത്.കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാ സേന എത്തിയാണ് തീയണച്ചത്. വാഹനം എത്താത്ത സ്ഥലം ആയതിനാൽ ഏറെ ബുദ്ധിമുട്ടി. ഫയർ ബീറ്റർ ഉപയോഗിച്ചാണ് തീയണച്ചത്.

കൊയിലാണ്ടി സ്റ്റേഷൻ ഓഫീസർ സി.കെ.മുരളീധരൻ്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ അനൂപ് ബി.കെ, ഫയർആൻ്റ് റെസ്ക്യൂ ഓഫീസർമാരായ രതീഷ്, ജാഹിർ, ജിനീഷ് കുമാർ, നിധിൻ രാജ്, ഹോം ഗാർഡ് രാമദാസ് എന്നിവരും നാട്ടുകാരും ചേർന്നാണ് തീയണച്ചത്.
CATEGORIES News
