തദ്ദേശ തിരഞ്ഞെടുപ്പ്; ഞാൻ മത്സരിക്കണമെന്ന് പലരും ആഗ്രഹിച്ചിരുന്നുവെന്ന് നടൻ ജോയ് മാത്യു

തദ്ദേശ തിരഞ്ഞെടുപ്പ്; ഞാൻ മത്സരിക്കണമെന്ന് പലരും ആഗ്രഹിച്ചിരുന്നുവെന്ന് നടൻ ജോയ് മാത്യു

  • ദിലീപ് അമ്മയിലേക്ക് തിരിച്ചു വരണോ എന്ന കാര്യം ദിലീപ് ആണ് തീരുമാനിക്കേണ്ടത് എന്നും ജോയ് മാത്യു പറഞ്ഞു

തിരുവനന്തപുരം:തദ്ദേശ തിരഞ്ഞെടുപ്പിൽ ഞാൻ മത്സരിക്കണമെന്ന് പലരും ആഗ്രഹിച്ചിരുന്നുവെന്ന് നടൻ ജോയ് മാത്യു പറഞ്ഞു. അതിന് ഞാൻ പിടി കൊടുത്തില്ല. അതിന് താൻ ആയിട്ടില്ല എന്നാണ് കരുതുന്നത്. ഒരു റിട്ടയർമെന്റ് ലൈഫിൽ ചെയ്യാൻ പറ്റുന്ന പണി ആണ് രാഷ്ട്രീയം. എനിക്ക് ഇപ്പോൾ വേറെ പണിയുണ്ട്. മത്സരിക്കാതെ കിട്ടുന്ന വല്ല പോസ്റ്റും ഉണ്ടോ എന്നാണ് ഞാൻ നോക്കുന്നത്. വോട്ടില്ലാത്തവരെയാണ് കോൺഗ്രസ്സ് മേയർ ആക്കാൻ നോക്കിയത്. വി എം വിനു അതിൽ പെട്ടുപോയി എന്നും ജോയ് മാത്യു വ്യക്തമാക്കി.

അതിജീവിതയ്ക്കെതിരെ അടൂർ പ്രകാശ് അറിയാതെ പറഞ്ഞ് പോയതാകും. പിന്നീട് അത് തിരുത്തി. മുഖ്യമന്ത്രിക്ക് തന്നെ ആദ്യം തെറ്റ് പറ്റിയല്ലോ. ഗൂഡാലോചന ഇല്ല എന്നല്ലേ മുഖ്യമന്ത്രി ആദ്യം പറഞ്ഞത്. ദിലീപ് അമ്മയിലേക്ക് തിരിച്ചു വരണോ എന്ന കാര്യം ദിലീപ് ആണ് തീരുമാനിക്കേണ്ടത് എന്നും ജോയ് മാത്യു പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )