തദ്ദേശ തിരഞ്ഞെടുപ്പ്: രണ്ടാംഘട്ട വോട്ടെടുപ്പിനിടെ വോട്ടിംഗ് യന്ത്രങ്ങൾ വ്യാപകമായി പണിമുടക്കുന്നു

തദ്ദേശ തിരഞ്ഞെടുപ്പ്: രണ്ടാംഘട്ട വോട്ടെടുപ്പിനിടെ വോട്ടിംഗ് യന്ത്രങ്ങൾ വ്യാപകമായി പണിമുടക്കുന്നു

  • വോട്ടെടുപ്പ് കൃത്യസമയത്ത് ആരംഭിച്ച ബൂത്തുകളിൽ ചിലയിടങ്ങളിലും വോട്ടിംഗ് ആരംഭിച്ച് മിനിട്ടുകൾക്കുള്ളിൽ തന്നെ വോട്ടിംഗ് യന്ത്രങ്ങൾ പണിമുടക്കുകയായിരുന്നു

തൃശൂർ: കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പിനിടെ വോട്ടിംഗ് യന്ത്രങ്ങൾ വ്യാപകമായി പണിമുടക്കുന്നെന്ന് റിപ്പോർട്ട്. വോട്ടിംഗ് യന്ത്രങ്ങളുടെ സാങ്കേതിക തകരാറിനെ തുടർന്ന് ചില ബൂത്തുകളിൽ വോട്ടെടുപ്പ് വളരെ താമസിച്ചാണ് തുടങ്ങിയത്. വോട്ടെടുപ്പ് കൃത്യസമയത്ത് ആരംഭിച്ച ബൂത്തുകളിൽ ചിലയിടങ്ങളിലും വോട്ടിംഗ് ആരംഭിച്ച് മിനിട്ടുകൾക്കുള്ളിൽ തന്നെ വോട്ടിംഗ് യന്ത്രങ്ങൾ പണിമുടക്കുകയായിരുന്നു.

കണ്ണൂരിലെ രാമന്തളി ജിഎം യു പി സ്കൂൾ, രാമനാട്ടുകര ഗവ. യുപി സ്കൂൾ, മുക്കം നഗരസഭ താഴക്കോട് ഗവ.എൽപി സ്കൂൾ, ചക്കിട്ടപാറ പഞ്ചായത്തിലെ ചക്കിട്ടപാറ സെന്റ് ആന്റണീസ് എൽപി സ്കൂൾ, കോഴിക്കോട് ബേപ്പൂർ വെസ്റ്റ് ഗവ.എൽപി സ്കൂൾ, പാപ്പിനിശ്ശേരി ഹിദായത്ത് ഇംഗ്ലിഷ് മീഡിയം സൾ തുടങ്ങിയിടങ്ങളിൽ ക്രമീകരിച്ചിരുന്ന വോട്ടിംഗ് യന്ത്രങ്ങളാണ് തകരാറിലായത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )