
തയ്യൽത്തൊഴിലാളികളുടെ ക്ഷേമനിധിപെൻഷൻ 5000 രൂപയായി ഉയർത്തണം
- സമ്മേളനം സംസ്ഥാന സെക്രട്ടറി എം.കെ. പ്രകാശൻ ഉദ്ഘാടനം
നന്മണ്ട : തയ്യൽത്തൊഴിലാളികളുടെ ക്ഷേമനിധിപെൻഷൻ 5000 രൂപയായി ഉയർത്തണമെന്ന് ഓൾ കേരള ടെയ്ലേഴ്സ് അസോസിയേഷൻ (എകെടിഎ) 25-ാമത് ജില്ലാ സമ്മേളനം സർക്കാരിനോടാവശ്യപ്പെട്ടു, നന്മണ്ട ബാങ്ക് ഓഡിറ്റോറിയത്തിൽനടന്ന സമ്മേളനം സംസ്ഥാന സെക്രട്ടറി എം.കെ. പ്രകാശൻ ഉദ്ഘാടനം ചെയ്‌തു. ടി.പി. നസീബറായി അധ്യക്ഷയായി.
എസ്. പശുപാലൻ സംഘടനാ റിപ്പോർട്ടും സെക്രട്ടറി എം. രാമകൃഷ്‌ണൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. 15,000 രൂപ പ്രസവസഹായം ഒറ്റത്തവണയാക്കുക. പാചക വാതകവില വർധന പിൻവലിക്കുക, ഇഎസ്ഐ ആനുകൂല്യങ്ങൾ അനുവദിക്കുക എന്നീ പ്രമേയങ്ങളും അവതരിപ്പിച്ചു.
സി.കെ. മധുസൂദനൻ, പി. ഭാസ്കരൻ, എം. രാമകൃഷ്ണൻ, പി.കെ. ലക്ഷ്‌മണൻ, പി.വി. ചന്ദ്രൻ, പി.എം. രവീന്ദ്രൻ, ടി. ജനാർദനൻ, പി. രാജൻ, ടി.എം. കുഞ്ഞിക്കണ്ണൻ, ഖദീജ ഹംസ എന്നിവർ പങ്കെടുത്തു.
CATEGORIES News