
തലസ്ഥാന നഗരി ആര് ഭരിക്കും;ഡൽഹി തെരഞ്ഞെടുപ്പ് പൂർത്തിയായി
- വോട്ടെണ്ണൽ ശനിയാഴ്ച
ന്യൂഡൽഹി : രാജ്യ തലസ്ഥാനം ആര് ഭരിക്കും എന്ന് അറിയാൻ ഇനിയും ഇനി ദിവസങ്ങൾ മാത്രം.ഡൽഹി തെരഞ്ഞെടുപ്പ് പൂർത്തിയായി.ആം ആദ്‌മി പാർട്ടി തുടർഭരണത്തിനും പ്രതിപക്ഷത്തെ ബി.ജെ.പി.യും കോൺഗ്രസും സർക്കാരുണ്ടാക്കാനും ശ്രമിക്കുന്നുണ്ട്.ശനിയാഴ്ചയാണ് വോട്ടെണ്ണൽ. നേരത്തേ പെരുമാറ്റച്ചട്ട ലംഘനത്തിന് മുഖ്യമന്ത്രി അതിഷിയുടെ പേരിൽ ഡൽഹി പോലീസ് കേസെടുത്തിരുന്നു.

പ്രധാന നേതാക്കളെല്ലാം രാവിലെ തന്നെ വോട്ട് ചെയ്തു. രാഷ്ട്രപതി ദ്രൗപദി മുർമ്മു സെക്രട്ടറിയേറ്റിലെ കേന്ദ്രീയ വിദ്യാലയത്തിൽ വോട്ട് ചെയ്‌തു. സോണ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവർ നഗരത്തിലെ വിവിധ ബൂത്തുകളിലും വോട്ട് രേഖപ്പെടുത്തി.
TAGS newdelhi