
താമരശേരി ചുരത്തിൽ ഇന്ന് മുതൽ ഗതാഗത നിയന്ത്രണം
- മൾട്ടി ആക്സിൽ വാഹനങ്ങളും മറ്റ് ഭാരവാഹനങ്ങളും നാടുകാണി ചുരം വഴിയോ കുറ്റ്യാടി ചുരം വഴിയോ പോകണം.
താമരശേരി:താമരശേരി ചുരത്തിൽ ഇന്ന് മുതൽ ഗതാഗത നിയന്ത്രണം. ചുരത്തിലെ 6,7,8 വളവുകൾ വീതി കൂട്ടി നവീകരിക്കുന്നതിനായി വനം വകുപ്പ് വിട്ടുകൊടുത്ത സ്‌ഥലത്തു നിന്നു മുറിച്ച മരങ്ങൾ ഇന്നു ക്രെയിൻ ഉപയോഗിച്ച് നീക്കം ചെയ്യും. ഇത് മൂലം ഗതാഗതക്കുരുക്ക് ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ഇന്നു മുതൽ 3 ദിവസം ചുരത്തിൽ ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന് എൻഎച്ച് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

മൾട്ടി ആക്സിൽ വാഹനങ്ങളും മറ്റ് ഭാരവാഹനങ്ങളും നാടുകാണി ചുരം വഴിയോ കുറ്റ്യാടി ചുരം വഴിയോ പോകണം. ക്രെയിൻ ഉപയോഗിച്ച് മരങ്ങൾ ലോറിയിൽ കയറ്റുന്ന സമയത്ത് റോഡിൻ്റെ ഇരുവശത്തും വാഹനങ്ങൾ തടയും.ഇന്ന് നീക്കം ചെയ്യുന്നത് എട്ടാം വളവിൽ മുറിച്ചിട്ട 130 മരങ്ങളാണ്.
CATEGORIES News
