
പാൻ മസാല പാക്കറ്റുകളിലും ഇനി വിൽപന വില നിർബന്ധം
- 2026 ഫെബ്രുവരി ഒന്ന് മുതൽ ഈ പുതിയ നിയമം പ്രാബല്യത്തിൽ വരുമെന്ന് ഔദ്യോഗിക പ്രസ്താവനയിൽ അധികൃതർ അറിയിച്ചു
ന്യൂഡൽഹി:പാൻ മസാലയുടെ എല്ലാ പാക്കറ്റുകളിലും വലുപ്പമോ ഭാരമോ പരിഗണിക്കാതെ റീട്ടെയിൽ വിൽപന വില നിർബന്ധമായും പ്രദർശിപ്പിക്കണമെന്ന് ഉപഭോക്തൃകാര്യ വകുപ്പ് ഉത്തരവിറക്കി. ലീഗൽ മെട്രോളജി (പാക്കേജ്ഡ് കമ്മോഡിറ്റീസ്) റൂൾസ്, 2011 പ്രകാരമുള്ള മറ്റ് നിർബന്ധിത പ്രഖ്യാപനങ്ങളും ഇതോടൊപ്പം പാക്കറ്റുകളിൽ രേഖപ്പെടുത്തണം.

ജിഎസ്ആർ 881(ഇ) വിജ്ഞാപനം വഴിയാണ് ചട്ടത്തിൽ ഭേദഗതി വരുത്തിയത്.2026 ഫെബ്രുവരി ഒന്ന് മുതൽ ഈ പുതിയ നിയമം പ്രാബല്യത്തിൽ വരുമെന്ന് ഔദ്യോഗിക പ്രസ്താവനയിൽ അധികൃതർ അറിയിച്ചു
CATEGORIES News
TAGS NEW DELHI
