
താമരശ്ശേരിയിലെ വാഹനാപകടത്തിൽ കെഎസ്ആർടിസി ബസ് ഡ്രൈവർക്കെതിരെ കേസ്
- അപകടസ്ഥലത്ത് മോട്ടോർ വാഹന വകുപ്പും പോലീസും പരിശോധന നടത്തിയിട്ടുണ്ട്
താമരശ്ശേരി: കെഎസ്ആർടിസിയും ലോറിയും കാറും കൂട്ടിയിടിച്ച് അപകടം ഉണ്ടായ സംഭവത്തിൽ കെഎസ്ആർടിസി ബസ് ഡ്രൈവർക്കെതിരെ കേസ്. അപകട വളവിൽ അശ്രദ്ധമായി വാഹനം ഓടിച്ചതിനാണ് കെഎസ്ആർടിസി ബസ്സ് ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തിട്ടുള്ളത്. അപകടത്തിൽ കാർ ഓടിച്ചിരുന്ന എലത്തൂർ സ്വദേശി മുഹമ്മദ് മദൂത് മരിച്ചിരുന്നു.


അപകടത്തിൽ പരിക്കേറ്റ 12 പേർ കോഴിക്കോട് മെഡിക്കൽ കോളേജിലും താമരശ്ശേരിയിലെ താലൂക്ക് ആശുപത്രിയിലും ചികിത്സയിൽ തുടരുകയാണ്. അപകടസ്ഥലത്ത് മോട്ടോർ വാഹന വകുപ്പും പോലീസും പരിശോധന നടത്തിയിട്ടുണ്ട്.