
താമരശ്ശേരി ചുരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം
- മൾട്ടി ആക്സിൽ വാഹനങ്ങൾ നാടുകാണി ചുരം വഴിയോ, കുറ്റ്യാടി ചുരം വഴിയോ തിരിച്ചു വിടണം
താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം ഉണ്ടാകും. 6, 7, 8 വളവുകളിൽ മുറിച്ച മരം മാറ്റുന്നത് ഉൾപ്പെടെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനെ തുടർന്നാണ് നിയന്ത്രണം.

മൾട്ടി ആക്സിൽ വാഹനങ്ങൾ നാടുകാണി ചുരം വഴിയോ, കുറ്റ്യാടി ചുരം വഴിയോ തിരിച്ചു വിടണം. മറ്റ് വാഹനങ്ങൾ രാവിലെ എട്ടുമണിക്ക് മുൻപും വൈകിട്ട് ആറുമണിക്ക് ശേഷവും യാത്ര ക്രമീകരിക്കണമെന്നും ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടു.
CATEGORIES News
