
താമരശ്ശേരി ചുരത്തിൽ വീണ്ടും പാറകഷണങ്ങളും മണ്ണും റോഡിലേക്ക് വീണു
- ഒരു വാഹനത്തിന്റെ തൊട്ടരികിലാണ് കല്ല് വീണത്
താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ വീണ്ടും അപകടഭീഷണി. ചുരത്തിലെ ഒമ്പതാം വളവിലെ വ്യൂ പോയൻ്റിന് സമീപം ഇടിഞ്ഞു വീണ പാറക്കൂട്ടങ്ങളും മണ്ണും നീക്കം ചെയ്ത് ഗതാഗതം പുനസ്ഥാപിച്ചെങ്കിലും ഇന്ന് രാവിലെ വീണ്ടും ഇതേ സ്ഥലത്ത് പാറകഷണങ്ങളും മണ്ണും റോഡിലേക്ക് വീണു. ഇരുഭാഗത്തേക്കും വാഹനങ്ങൾ പോകുന്നതിനിടെയാണ് ചെറിയ പാറകഷണങ്ങൾ റോഡിലേക്ക് വീണത്.

ഒരു വാഹനത്തിന്റെ തൊട്ടരികിലാണ് കല്ല് വീണത്. ഇതിനിടയിലും വാഹനങ്ങൾ നിലവിൽ കടന്നുപോകുന്നുണ്ട്. റോഡിൻ്റെ പകുതി വരെ കല്ലുകൾ വീണുകിടക്കുന്നുണ്ട്. കല്ലുകൾ നീക്കാത്തതിനാൽ ഈ ഭാഗത്ത് നിലവിൽ വാഹനങ്ങൾ ഒറ്റവരിയായിട്ടാണ് പോകുന്നത്. ഒരു വാഹനം കല്ല് പതിക്കാതെ നേരിയ വ്യത്യാസത്തിനാണ് രക്ഷപ്പെട്ടത്.
CATEGORIES News
