
തിക്കോടി ആറുവരി പാതയിലെ വെള്ളക്കെട്ട് വാഹന യാത്രക്കാർക്ക് ഭീഷണി
- നിലവിലെ റോഡിന്റെ നിർമാണത്തിലെ അപാകതയാണ് ഈ പ്രശ്നത്തിന് കാരണമെന്ന് പറയുന്നു.
പയ്യോളി: നിർമാണം പൂർത്തിയായ തിക്കോടി ആറുവരി പാതയിലെ വെള്ളക്കെട്ട് വാഹന യാത്രക്കാർക്ക് ഭീഷണി. തിക്കോടി എഫ്‌സിഐ ഗോഡൗണിന് സമീപത്തായി റോഡിന്റെ കിഴക്ക് ഭാഗത്തുള്ള മൂന്നു വരി പാതയിലാണ് വെള്ളം കെട്ടിക്കിടക്കുന്നത്. ഇരുവശത്തേക്കും വാഹനങ്ങൾ ഈ മൂന്നു വരി പാതയിലൂടെയാണ് ഇപ്പോൾ കടത്തിവിടുന്നത്.

പയ്യോളിയിലെയും കൊയിലാണ്ടി ഭാഗങ്ങളിലെയും ഗതാഗതക്കുരുക്കും റോഡ് തകർച്ചയും കഴിഞ്ഞ് ആറുവരി പാതയിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങൾ അമിത വേഗത്തിലാണു ഇതുവഴി കടന്നു പോകുന്നത്. മൂന്നു വരിയായി പോകുന്ന പാതയിലെ പടിഞ്ഞാറ് ഭാഗത്താണ് വെള്ളം കെട്ടിക്കിടക്കുന്നത്. കണ്ണൂർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ പോകുന്ന ഈ വഴി വെള്ളക്കെട്ട് കാരണം കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളുടെ ട്രാക്കിലൂടെ ആണ് പോകുന്നത്. ഇത് അപകട ഭീഷണി ഉയർത്തുന്നുണ്ട്. നിലവിലെ റോഡിന്റെ നിർമാണത്തിലെ അപാകതയാണ് ഈ പ്രശ്നത്തിന് കാരണമെന്ന് പറയുന്നു.
