തിക്കോടി സ്വദേശി ട്രെയിനിൽ കുഴഞ്ഞുവീണു മരിച്ചു

തിക്കോടി സ്വദേശി ട്രെയിനിൽ കുഴഞ്ഞുവീണു മരിച്ചു

  • ഇന്ന് രാവിലെ 7.10ന് തിക്കോടിയിൽ നിന്നും കണ്ണൂർ-കോയമ്പത്തൂർ പാസഞ്ചറിൽ കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്നു

തിക്കോടി:തിക്കോടി സ്വദേശി ട്രെയിനിൽ കുഴഞ്ഞുവീണു മരിച്ചു. തിക്കോടി പഞ്ചായത്ത് ഹാജിയാരവിട റൗഫ്(65) ആണ് മരിച്ചത്. ഇന്ന് രാവിലെ 7.10ന് തിക്കോടിയിൽ നിന്നും കണ്ണൂർ-കോയമ്പത്തൂർ പാസഞ്ചറിൽ കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്നു. ട്രെയിനിൽ നിന്നും അസ്വസ്ഥത ഉണ്ടാവുകയും തുടർന്ന് കുഴഞ്ഞുവീഴുകയുമായിരുന്നു.

ട്രെയിൻ കൊയിലാണ്ടി സ്റ്റേഷനിലെത്തിയതിന് പിന്നാലെ യാത്രക്കാർ വിവരം നൽകിയതിനെതുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേനയെത്തി. റൗഫിനെ താലൂക്ക് ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല . ഭാര്യ:റസീന. മക്കൾ: രഹ്ന, റഫാന. മരുമകൻ: സവാദ് (കുവൈത്ത്). സഹോദരങ്ങൾ: നഫീസ, സലീം.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )