തിരുവനന്ത പുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് കോടികൾ വിലയുള്ള അമൂല്യവസ്‌തുക്കൾ കാണാതായി

തിരുവനന്ത പുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് കോടികൾ വിലയുള്ള അമൂല്യവസ്‌തുക്കൾ കാണാതായി

  • “വൈര നമ” എന്ന ആഭരണം ആറ് മാസമായി കാണാനില്ല.

തിരുവനന്തപുരം: തിരുവനന്ത പുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് കോടികൾ വിലയുള്ള അമൂല്യവസ്‌തുക്കൾ കാണാതായി. ക്ഷേത്രത്തിലെ കാണിക്കയായി ഏകദേശം 78 ഗ്രാം സ്വർണ്ണക്കട്ടികളും നാണയങ്ങളുമാണ് കാണാതായത്. സ്വർണ്ണ വിളക്ക് അറ്റകുറ്റപ്പണികൾക്കായി മാറ്റിയെങ്കിലും, അത് പിന്നീട് കാണാതായി. പകരം ഔദ്യോഗിക രേഖകളില്ലാതെ വെള്ളി വിളക്ക് സ്ഥാപിച്ചു. “വൈര നമ” എന്ന ആഭരണം ആറ് മാസമായി കാണാനില്ല. ക്ഷേത്രത്തിൽ ഗുരുതര സുരക്ഷാ വീഴ്ചകൾ ഉണ്ടായെന്ന് അറിയിച്ച് സംസ്ഥാ പോലീസ് മേധാവി അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നൽകിയ കത്തിന്റെ പകർപ്പും പുറത്തുവന്നു.

പത്മനാഭസ്വാമി ക്ഷേത്രത്തിലെ ചില ജീവനക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും രാജകുടുംബവുമായി അടുപ്പമുള്ളവരും മറ്റൊരു പ്രവേശന കവാടത്തിലൂടെ സുരക്ഷാ പരിശോധനകൾ ഒഴിവാക്കി ക്ഷേത്രത്തിലേക്ക് കടക്കുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു.ആദിത്യവർമ്മയുമായി ബന്ധമുള്ള ചില വ്യക്തികൾ സുരക്ഷക്രമീകരണം മറികടന്ന് ക്ഷേത്രത്തിൽ കയറുന്നു എന്നാണ് റിപ്പോർട്ടിലുള്ള വിവരം. ക്ഷേത്രത്തിലെ സ്വർണകട്ടികൾ സൂക്ഷിക്കുന്നതടക്കമുള്ള ക്രമീകരണം മാറ്റണമെന്നും ഡിജിപി റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു. ഇന്റലിജൻസ് റിപ്പോർട്ടിന്റ അടിസ്ഥാനത്തിലാണ് സർക്കാരിന് ഡിജിപി റിപ്പോർട്ട് നൽകിയത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )