തിരുവമ്പാടിയിൽ കാണാതായ പതിനാലുകാരിയെ കണ്ടെത്തി

തിരുവമ്പാടിയിൽ കാണാതായ പതിനാലുകാരിയെ കണ്ടെത്തി

  • തിരിച്ചെത്താത്തതിനെ തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു

കോഴിക്കോട്:തിരുവമ്പാടിയിൽ നിന്നും കാണാതായ പതിനാലുകാരിയെ കണ്ടെത്തി. കുട്ടിയെ കണ്ടെത്തിയത് കോയമ്പത്തൂർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ്. കുട്ടിയെ കാണാതായത് ഒരാഴ്‌ച മുൻപാണ്. കഴിഞ്ഞ ശനിയാഴ്‌ച രാവിലെ 10 മണിക്കാണ് ഡാൻസ് പഠിക്കാൻ എന്നു പറഞ്ഞു സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥിനിയായ 14 വയസ്സുകാരി വീട്ടിൽ നിന്നും ഇറങ്ങിയത്. തിരിച്ചെത്താത്തതിനെ തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.

മുക്കം പൊലീസ് കോയമ്പത്തൂരിലേക്ക് തിരിച്ചു. റെയിൽവെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് റെയിൽവേ സ്റ്റേഷനിൽ ഇരിക്കുന്ന കുട്ടിയെ കണ്ടെത്തിയത്. തുടർന്ന് റെയിൽവേ പൊലീസ് മുക്കം പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )