തിരുവമ്പാടി കെഎസ്ആർടിസി ഡിപ്പോ നിർമാണ പ്രവൃത്തിക്കെത്തിയ വാഹനം നാട്ടുകാർ തടഞ്ഞു

തിരുവമ്പാടി കെഎസ്ആർടിസി ഡിപ്പോ നിർമാണ പ്രവൃത്തിക്കെത്തിയ വാഹനം നാട്ടുകാർ തടഞ്ഞു

  • നാൽപ്പത് മേനി റോഡ് തകർന്നതിനെ തുടർന്നാണ് നാട്ടുകാർ വാഹനം തടഞ്ഞു പ്രതിഷേധിച്ചത്

തിരുവമ്പാടി: റോഡ് തകർന്നതിൽ പ്രതിഷേധിച്ച് തിരുവമ്പാടി കെഎസ്ആർടിസി ഡിപ്പോ നിർമാണ പ്രവൃത്തിക്കെത്തിയ വാഹനം നാട്ടുകാർ തടഞ്ഞു. തിരുവമ്പാടി പാലക്കടവ് വാർഡിൽ ഉൾപ്പെടുന്ന നാൽപ്പത് മേനി റോഡ് തകർന്നതിനെ തുടർന്നാണ് നാട്ടുകാർ വാഹനം തടഞ്ഞു പ്രതിഷേധിച്ചത്.
വാഹനം തടഞ്ഞിനെ തുടർന്ന് തിരുവമ്പാടി പൊലീസ് സ്ഥത്തെത്തി നാട്ടുകാരുമായി ചർച്ച നടത്തി. ഇനി മുതൽ നാൽപ്പത് മേനി റോഡ് വഴി കെഎസ്ആർടിസി ഡിപ്പോ പ്രവൃത്തിക്കുള്ള വാഹനങ്ങൾ ഓടില്ലെന്ന് ഉറപ്പ് ലഭിച്ചതായി റോഡ് സംരക്ഷണ കർമസമിതി കൺവീനർ ബെന്നി കിഴക്കേപറമ്പിൽ പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )