തിരുവാതിര ഞാറ്റുവേല ചന്ത തുടങ്ങി

തിരുവാതിര ഞാറ്റുവേല ചന്ത തുടങ്ങി

  • മേപ്പയൂർ – ചെറുവണ്ണൂർ റോഡിൽ കർഷകർക്ക് വേണ്ടിയാണ് ചന്ത ഒരുക്കിയിരിക്കുന്നത്

മേപ്പയൂർ :മേപ്പയ്യൂരിൽ തിരുവാതിര ഞാറ്റുവേല ചന്ത തുടങ്ങി.മേപ്പയൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവനും കാർഷിക കർമ്മസേനയും സംയുക്തമായി നടത്തുന്ന തിരുവാതിര ഞാറ്റുവേല ചന്തയും കർഷക സഭയും തുടങ്ങി. ചടങ്ങ് പഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി രാജൻ ഉദ്ഘാടനം ചെയ്‌തു. ജൂൺ 26 മുതൽ 28 വരെയാണ് ചന്ത. മേപ്പയൂർ – ചെറുവണ്ണൂർ റോഡിൽ കർഷകർക്ക് വേണ്ടിയാണ് ഒരുക്കിയിരിക്കുന്നത്.

കുഞ്ഞിരാമൻ കിടാവ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പഞ്ചായത്ത് വികസന സ്ഥിരം സമിതി ചെയർമാൻ സുനിൽ വടക്കയിൽ അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് കൃഷി ഓഫീസർ ഡോ. ആർ.എ അപർണ പദ്ധതി വിശദീകരണം ചെയ്‌തു.

ഫലവൃക്ഷ തൈകൾ (റമ്പൂട്ടാൻ, നെല്ലി, ചാമ്പ, പേര, ചെറുനാരകം തുടങ്ങി മാവ്, പ്ലാവ് ഒട്ട് തൈകൾ ), കുരുമുളക് തൈകൾ (കുറ്റി കുരുമുളക് ), കുറ്റ്യാടി തെങ്ങിൻ തൈകൾ, മോഹിത് നഗർ കവുങ്ങിൻ തൈകൾ, കാസർഗോഡൻ കവുങ്ങിൻ തൈകൾ, സമ്പുഷ്ടീകരിച്ച ജൈവവളം, ചകിരിച്ചോറ് കമ്പോസ്റ്റ്, പച്ചക്കറി വിത്തുകൾ, പച്ചക്കറി തൈകൾ, രണ്ടിനം ചെണ്ടുമല്ലി തൈകൾ, എച്ച്.ഡി.പി.ഇ ചട്ടിയിൽ മുളക് തൈ,സ്യൂഡോമോണസ്, ട്രൈക്കോഡെർമ എന്നിവ ചന്തയിൽ ഒരുക്കിയിട്ടുണ്ട്.

ചടങ്ങിൽ വിദ്യാഭ്യാസ ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ ഭാസ്കരൻ കൊഴുക്കല്ലൂർ, കൃഷി അസിസ്റ്റന്റ് മാരായ എസ്.സുഷേണൻ, സി.എസ്.സ്നേഹ, കെ.വി നാരായണൻ, കെ.കെ.കുഞ്ഞിരാമൻ, കെ.കെ.മൊയ്തീൻ മാസ്റ്റർ, ഷീബ, എ.എം.ദാമോദരൻ, ടി.എം.സരിത എന്നിവർ ആശംസകൾ അറിയിച്ചു. കെ.എം.കൃഷ്ണൻ നന്ദി പറയുകയും ചെയ്തു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )