
തുടർച്ചയായി അപകടങ്ങൾ, പ്രത്യേക ഓഡിറ്റിങ് വേണം; വ്യോമയാന മന്ത്രിക്ക് കത്തയച്ച് പൈലറ്റുമാരുടെ സംഘടന
- എയർ ഇന്ത്യ വിമാനങ്ങളിൽ തുടർച്ചയായി തകരാറുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതിനെ തുടർന്നാണ് കത്ത്
ന്യൂഡൽഹി: എയർ ഇന്ത്യയുടെമുഴുവൻ ബോയിങ് 787 ഡ്രീംലൈനർ വിമാനങ്ങളും വിശദമായ സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് പൈലറ്റുമാരുടെ സംഘടനയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ പൈലറ്റ്സ് കേന്ദ്ര വ്യോമയാന മന്ത്രി കെ.റാം മോഹൻ നായിഡുവിനു കത്തയച്ചു. എയർ ഇന്ത്യ വിമാനങ്ങളിൽ തുടർച്ചയായി തകരാറുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതിനെ തുടർന്നാണ് കത്ത്. പ്രത്യേക ഓഡിറ്റിങ് നടത്തണമെന്നാണ് കത്തിലെ ആവശ്യം.

ബർമിങ്ഹാമിൽ എയർ ഇന്ത്യ വിമാനത്തിന്റെ റാം എയർ ടർബൈൻ പ്രവർത്തനക്ഷമമായ സംഭവവും വിയന്നയിൽ നിന്ന് ഡൽഹിയിലേക്കുള്ള വിമാനത്തിനുണ്ടായ തകരാറുകളും കത്തിൽ ചൂണ്ടിക്കാട്ടുന്നു.
വിമാനങ്ങളുടെ പരിശോധനയ്ക്ക് പുറമെ, ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ (ഡിജിസിഎ) മേൽനോട്ടത്തിൽ എയർ ഇന്ത്യയിൽ ഒരു പ്രത്യേക ഓഡിറ്റിങ് നടത്തണമെന്നും ഫെഡറേഷൻ ഓഫ് ഇന്ത്യൻ പൈലറ്റ്സ് ആവശ്യപ്പെടുന്നു.
CATEGORIES News
