തൃശൂരിൽ പൂരാവേശത്തിന് കൊടിയേറി

തൃശൂരിൽ പൂരാവേശത്തിന് കൊടിയേറി

  • എട്ടു ഘടക ക്ഷേത്രങ്ങളും കൊടിയേറിയതോടെ ശക്തന്റെ തട്ടകം പൂരാവേശത്തിലേക്ക് കടന്നു.

തൃശൂർ: തൃശൂരിൽ പൂരാവേശത്തിന് കൊടിയേറി. പ്രധാന പങ്കാളികളിൽ തിരുവമ്പാടിയിലാണ് ആദ്യം കൊടിയേറിയത്. പിന്നാലെ പാറമേക്കാവിലും കൊടിയേറ്റു ചടങ്ങുകൾ നടന്നു. എട്ടു ഘടക ക്ഷേത്രങ്ങളും കൊടിയേറിയതോടെ ശക്തന്റെ തട്ടകം പൂരാവേശത്തിലേക്ക് കടന്നു.

ഇന്ന് രാവിലെ എട്ടരയ്ക്ക് ആരംഭിച്ച പഞ്ചാരിമേളം കലാശിച്ചതിന് പിന്നാലെ തിരുവമ്പാടി ക്ഷേത്രത്തിൽ പൂജിച്ച കൊടിക്കൂറ ദേവസ്വം ഭാരവാഹികൾ ഏറ്റുവാങ്ങി. പാരമ്പര്യ അവകാശികൾ തയാറാക്കിയ കൊടിമരം ആഘോഷപൂർവ്വം കൊടിച്ചോട്ടിലെത്തിച്ചുപ്രാർഥനാ മന്ത്രങ്ങൾ ഉരുവിട്ടതിനുശേഷം കൊടിക്കാലിൽ കൊടിക്കൂറകെട്ടി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )