
തെരുവുനായ ആക്രമണത്തിൽ 5 പേർക്ക് പരുക്ക്
- പേരാമ്പ്ര വടകര റോഡ് ജംഗ്ഷനിലും സുരഭി റോഡിന്റെ സമീപത്തുവച്ചാണ് തെരുവ് നായയുടെ ആക്രമണം ഉണ്ടായത്.
പേരാമ്പ്ര: തെരുവ് നായയുടെ ആക്രമണത്തിൽ 5 പേർക്ക് പരുക്കേറ്റു. പേരാമ്പ്ര വടകര റോഡ് ജംഗ്ഷനിലും സുരഭി റോഡിന്റെ സമീപത്തുവച്ചാണ് തെരുവ് നായയുടെ ആക്രമണം ഉണ്ടായത്.
പൈതോത്ത് കാപ്പുമ്മൽ കുമാരൻ (68), കിഴക്കൻ പേരാമ്പ്ര കണ്ണോത്ത് അശോകൻ (50), പേരാമ്പ്ര പാറേൻ്റെ മീത്തൽ രാജൻ (60), ആവള നെല്ലിയുള്ള പറമ്പിൽ പാർത്തിവ് (17), എരവട്ടൂർ പാച്ചിറ വയൽ ആദർശ് (22) എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
CATEGORIES News