
വയോജന പീഢനവിരുദ്ധ ദിനം ആചരിച്ചു
- വയോജനങ്ങളുടെ സുരക്ഷാ പെൻഷൻ വിതരണം ചെയ്യാത്തതിൽ യോഗം പ്രതിഷേധിച്ചു
കൊയിലാണ്ടി: കേരള സീനിയർ സിറ്റിസൺസ് ഫോറം കൊയിലാണ്ടി യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ലോക വയോജന പീഢന വിരുദ്ധദിനം ആചരിച്ചു. വയോജനങ്ങളുടെ സുരക്ഷാ പെൻഷൻ വിതരണം ചെയ്യാത്തതിൽ യോഗം പ്രതിഷേധിച്ചു.
എൻ.കെ.പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ചു. ചാലിൽ സോമൻ ഉദ്ഘാടനം ചെയ്തു. പി.ടി.രാഘവൻ മുഖ്യപ്രഭാഷണം നടത്തി. സി.രത്നവല്ലി ,സുകുമാരൻ മാസ്റ്റർ, ഇ.അശോകൻ, ബാലകൃഷ്ണ മാസ്റ്റർ,എ.കെ.ദാമോദരൻ, പുഷ്പരാജൻ, വി.എം.രാഘവൻ, പി.രാമകൃഷ്ണൻ, പി, പി.കെ.രാമദാസൻ എം.കുഞ്ഞികൃഷ്ണൻ നായർ, എം.സുധ എന്നിവർ സംസാരിച്ചു.
CATEGORIES News