
ദുരന്തനിവാരണ സേനാംഗങ്ങളുടെ യോഗം ചേർന്നു
- മഴക്കാലത്ത് ഉണ്ടായേക്കാവുന്ന പ്രകൃതിക്ഷോഭങ്ങൾ അപകടങ്ങൾ എന്നിവ പൊതുജനങ്ങൾ നഗരസഭയുടെ എമർജൻസി കോൺടാക്ട് നമ്പർ ആയ 9946891811, 9446654895 ലേക്ക് വിളിച്ചറിയിക്കേണ്ടതാണെന്നും നഗരസഭാ സെക്രട്ടറി അറിയിച്ചു.
മഴക്കാലത്ത് ഉണ്ടായേക്കാവുന്ന പ്രകൃതിക്ഷോഭങ്ങളിൽ ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷിതത്വവും അപകടസാഹചര്യം കുറയ്ക്കുന്നതിനും വേണ്ടിയുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാനായി നഗരസഭാ തല ദുരന്തനിവാരണ സമിതി യോഗം ചേർന്നു.
കൊയിലാണ്ടി ബൈപ്പാസ് നിർമ്മാണവുമായി ബന്ധപ്പെട്ട് കൂടുതൽ ജാഗ്രത പുലർത്തണമെന്നും രാത്രികാല അപകടങ്ങൾക്ക് ദുരന്ത സേനാംഗങ്ങൾ ജാഗ്രത കാണിക്കണമെന്നും ദുരന്തനിവാരണത്തിന് ഉപയോഗിക്കുന്ന അത്യാവശ്യ ഉപകരണങ്ങൾ നഗരസഭയിൽ ഉണ്ട് എന്നും യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ സത്യൻ പറഞ്ഞു. നഗരസഭാ സെക്രട്ടറി ഇന്ദു .എസ്. ശങ്കരി സ്വാഗതം പറഞ്ഞ ചടങ്ങിൽ ക്ലീൻ സിറ്റി മാനേജരായ സതീഷ് കുമാർ അധ്യക്ഷത വഹിച്ചു. വിവിധ സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളും കൗൺസിലർമാരും ദുരന്തനിവാരണ സേനാംഗങ്ങളും യോഗത്തിൽ പങ്കെടുത്തു.
അപകടങ്ങൾ സംഭവിക്കുന്ന സമയത്ത് പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിന് വേണ്ടി നഗരസഭ പ്രദേശത്തെ 5 സോണുകളായി തിരിച്ച് അതിൽ ചുമതലക്കാരെയും തിരഞ്ഞെടുത്തു. കൂടാതെ മഴക്കാലത്ത് ഉണ്ടായേക്കാവുന്ന പ്രകൃതിക്ഷോഭങ്ങൾ അപകടങ്ങൾ എന്നിവ പൊതുജനങ്ങൾ നഗരസഭയുടെ എമർജൻസി കോൺടാക്ട് നമ്പർ ആയ 9946891811, 9446654895 ലേക്ക് വിളിച്ചറിയിക്കേണ്ടതാണെന്നും നഗരസഭാ സെക്രട്ടറി അറിയിച്ചു.