
ദുരന്ത മുഖത്തേക്ക് സഹായവുമായി റോട്ടറി കാലിക്കറ്റ് സിറ്റിയും ആർഎംബി കാലിക്കറ്റും
- വീടുകൾ നൽകാനുള്ള പ്രൊജക്ട് നടപടികൾ തുടങ്ങിയതായി റോട്ടറി ആർഎംബി ഭാരവാഹികൾ അറിയിച്ചു.
കോഴിക്കോട് :വയനാട് ഉരുൾ പൊട്ടലിനെത്തുടർന്ന് സഹായം ആവശ്യമായ ദുരന്ത മുഖത്തേക്ക് റോട്ടറി മീൻസ് ബിസിനസ് കാലിക്കറ്റ് ചാപ്റ്ററിന്റെയും റോട്ടറി ക്ലബ്ബ് ഓഫ് കാലിക്കറ്റ് സിറ്റിയുടെയും കൈത്താങ്ങ്.
കൽപ്പറ്റ മുനിസിപ്പാലിറ്റി സെക്രട്ടറിക്ക് പുനരധിവാസ കേന്ദ്രങ്ങളെ പിന്തുണയ്ക്കുന്നതിനായി രണ്ട് ബയോ ടോയ്‌ലറ്റുകളാണ് റോട്ടറി മീൻസ് ബിസിനസ് കാലിക്കറ്റ് ചാപ്റ്ററും റോട്ടറി ക്ലബ്ബ് ഓഫ് കാലിക്കറ്റ് സിറ്റിയും
സ്പോൺസർ ചെയ്തത്. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് വേണ്ടത്ര ടോയിലറ്റ് സൗകര്യമില്ല എന്ന അധികൃതരുടെ അറിയിപ്പിനെത്തുടർന്നാണ് ബയോ ടോയ്ലറ്റുകൾ നൽകിയത്.
കൽപറ്റ എസ്കെഎം ജെഎച്ച് സ്കൂളിൽ നടന്ന ചടങ്ങിൽ മുൻസിപ്പൽ ചെയർമാർ ടി.ജെ. ഐസക്, സെക്രട്ടറി അലി അഹ് സർ എന്നിവർക്ക് ആർ .എം. ബി കാലിക്കറ്റ് ചെയർമാൻ, രതീഷ് കുമാർ ഇ. ബി. റോട്ടറി സിസ്ട്രിക്റ്റ് ഓഫീസർ ഉദയബാനു സി.എം. എന്നിവർ ചേർന്ന് കൈമാറി. ചടങ്ങിൽ, കെ.പി ബാബുരാജ്, ആദർശ് ശിവദാസ്. പങ്കെടുത്തു. വീട് നഷ്ടപെട്ടവർക്ക് വീടുകൾ നൽകാനുള്ള പ്രൊജക്ട് നടപടികൾ തുടങ്ങിയതായി റോട്ടറി ആർഎംബി ഭാരവാഹികൾ അറിയിച്ചു.