
ദുരിതബാധിതർക്കായി ബസ്സുകളുടെ കാരുണ്യയാത്ര
- 22-നാണ് കാരുണ്യയാത്ര
വടകര: വയനാട്ടിലെയും വിലങ്ങാടിലെയും ജനങ്ങൾക്കായി ഒരു ദിവസത്തെ സർവീസ് മാറ്റിവെക്കാൻ വടകര താലൂക്കിലെ സ്വകാര്യ ബസ്സുടമകളും തൊഴിലാളി യൂണിയനുകളുടെയും കാരുണ്യയാത്ര. 22-നാണ് കാരുണ്യ യാത്ര നടത്തുന്നത്.
മുഴുവൻ ബസ്സുടമകളും തൊഴിലാളികളും സഹകരിക്കണമെന്ന് വടകര താലൂക്ക് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെയും തൊഴിലാളി യൂണിയനുകളുടെയും സംയുക്തയോഗം അഭ്യർഥിച്ചു. യോഗത്തിൽ ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ താലൂക്ക് പ്രസിഡന്റ് സെൽവ കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി എ.പി. ഹരിദാസൻ, എ. സതീശൻ, എം. ബാലകൃഷ്ണൻ, കെ .എൻ.എ. അമീർ, വിനോദ് ചെറിയത്ത്, മജീദ് അറക്കിലാ ട്, മടപ്പള്ളി മോഹനൻ, കെ. പ്ര കാശൻ, കെ. വിജയൻ എന്നിവർ സംസാരിച്ചു.
CATEGORIES News