
ദുരിതാശ്വാസനിധിയിലേക്ക് സഹായം നൽകി ഹരിതകർമസേനാംഗങ്ങൾ
- 33 ഹരിതകർമസേനാംഗങ്ങളുടെ വിഹിതമായ 25,000 രൂപ യുടെ ചെക്ക് കൈമാറി
പുറമേരി:വയനാട് ദുരന്തത്തിന് കൈത്താങ് നൽകി ഹരിത കർമസേന.
പുറമേരി പഞ്ചായത്തിലെ 33 ഹരിതകർമസേനാംഗങ്ങളുടെ വിഹിതമായ 25,000 രൂപ യുടെ ചെക്ക് ഹരിതകർമസേനാംഗങ്ങളായ ടി.കെ. ജിഷ, എം. ജോത്സ്ന എന്നിവർചേർ ന്ന് പഞ്ചായത്ത് പ്രസിഡൻറ് വി.കെ. ജ്യോതിലക്ഷ്മിയ്ക്ക് നൽകി.
വൈസ് പ്രസിഡൻറ് സി.എം. വിജയൻ, ബീന കല്ലിൽ, രവി കൂടത്താങ്കണ്ടി, വി.ടി. ഗംഗാധരൻ, കെ.കെ. ബാബു, റീത്ത കണ്ടോത്ത്, സമീറ കൂട്ടായി, സെക്രട്ടറി പി.ജി. സിന്ധു, ടി.ടി. സുവീഷ്, പി.കെ. അനീഷ് എന്നിവർ സംബന്ധിച്ചു.
CATEGORIES News