
ദുരിതാശ്വാസ നിധിയിലേക്ക് കൊയിലാണ്ടി നഗരസഭ 20 ലക്ഷംകൈമാറി
- ചെക്ക് നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീലയ്ക്ക് കൈമാറി
കൊയിലാണ്ടി : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊയിലാണ്ടി നഗരസഭയുടെ 20 ലക്ഷം രൂപയുടെ ചെക്ക് നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് എംഎൽഎ കാനത്തിൽ ജമീലയ്ക്ക് കൈമാറി.
ചടങ്ങിൽ വൈസ് ചെയർമാൻ അഡ്വ: കെ.സത്യൻ ,സ്റ്റാൻ്റിഗ് കമ്മിറ്റി ചെയർമാരായ ഇന്ദിര ടീച്ചർ, ഇ.കെ.അജിത്, ഷിജു മാസ്റ്റർ, നിജില പറവക്കാടി, പ്രജില.സി കൗൺസിലർമാരായ വി.പി.ഇബ്രാഹിം കുട്ടി, രത്ന വല്ലിടീച്ചർ, വൈശാഖ്.കെ.കെ, രമേശൻ മാസ്റ്റർ, എ.ലളിത, ഷീന.ടി.കെ നഗരസഭ സെക്രട്ടറി ഇന്ദു എസ് ശങ്കരി, ക്ലീൻ സിറ്റി മാനേജർ സതീഷ്, സ്റ്റാഫ് കൗൺസിൽ സെക്രട്ടറി ശ്രീനി പി.കെ എന്നിവർ സംസാരിച്ചു
CATEGORIES News