ദേശീയപാതകളിലൂടെ അമിത ഭാരം കയറ്റിയെത്തുന്ന വാഹനങ്ങൾക്ക് ഇന്ന് മുതൽ കൂടുതൽ ടോൾ ഈടാക്കും

ദേശീയപാതകളിലൂടെ അമിത ഭാരം കയറ്റിയെത്തുന്ന വാഹനങ്ങൾക്ക് ഇന്ന് മുതൽ കൂടുതൽ ടോൾ ഈടാക്കും

  • 40 ശതമാനത്തിൽ കൂടുതലായി അമിത ഭാരം കണ്ടെത്തിയാൽ ടോൾ നിരക്കിന്റെ നാലിരട്ടി വരെ ഈടാക്കും.

കൊച്ചി: ദേശീയപാതകളിലൂടെ അമിത ഭാരം കയറ്റിയെത്തുന്ന വാഹനങ്ങൾക്ക് ഇന്ന് മുതൽ കൂടുതൽ ടോൾ ഈടാക്കും. കേന്ദ്ര സർക്കാർ പുറത്തിറക്കിയ പുതിയ വ്യവസ്ഥകൾ പ്രകാരം, അനുവദനീയമായ ഭാരത്തിൽ നിന്ന് 10 ശതമാനം വരെ അധിക ഭാരം ഉള്ള വാഹനങ്ങളെ പിഴയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ 10 ശതമാനം മുതൽ 40 ശതമാനം വരെ അധിക ഭാരം കയറ്റിയെത്തുന്ന വാഹനങ്ങൾ നിലവിലെ ടോൾ നിരക്കിന്റെ ഇരട്ടി അടയ്ക്കേണ്ടി വരും.

40 ശതമാനത്തിൽ കൂടുതലായി അമിത ഭാരം കണ്ടെത്തിയാൽ ടോൾ നിരക്കിന്റെ നാലിരട്ടി വരെ ഈടാക്കും. അമിത ഭാരം കയറ്റിയ വാഹനങ്ങളുടെ വിവരങ്ങൾ ടോൾ പ്ലാസകളിൽ രേഖപ്പെടുത്തുകയും അത് വഹാൻ പോർട്ടലിലേക്ക് കൈമാറുകയും വേണമെന്ന് നിർദേശിച്ചിട്ടുണ്ട്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )