ദേശീയപാതയിൽ കൊല്ലം ചിറയ്ക്ക് സമീപം കാർ ബൈക്കിലും സ്‌കൂട്ടറിലുമിടിച്ച് അപകടം

ദേശീയപാതയിൽ കൊല്ലം ചിറയ്ക്ക് സമീപം കാർ ബൈക്കിലും സ്‌കൂട്ടറിലുമിടിച്ച് അപകടം

  • അപകടത്തിൽ യാത്രക്കാർക്ക് പരിക്ക്

കൊയിലാണ്ടി: ദേശീയപാതയിൽ കൊല്ലം ചിറയ്ക്ക് അടുത്ത് കാർ ബൈക്കിലും സ്കൂ‌ട്ടറിലുമിടിച്ച് അപകടം. അപകടത്തിൽ സ്‌കൂട്ടർ യാത്രികനും ബൈക്ക് യാത്രികനും പരിക്കേറ്റിട്ടുണ്ട്.വടകര ഭാഗത്തേയ്ക്ക് പോകുകയായിരുന്ന കാർ ഇതേ ഭാഗത്തേക്ക് പോകുകയായിരുന്ന സ്‌കൂട്ടറിലും എതിർഭാഗത്തേയ്ക്ക് പോകുകയായിരുന്ന ബൈക്കിലും ഇടിക്കുകയായിരുന്നു.

കെ.എൽ.18 എഡി 3740 നമ്പറിലുള്ള സ്വിഫ്റ്റ് കാറാണ് അപകടത്തിൽപ്പെട്ടത്. കെ.എൽ.57 ഡബ്ലിയു 5948 സ്‌കൂട്ടറും കെ.എൽ.11 ഇ.വൈ 9208 നമ്പറിലുള്ള ബൈക്കുമാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )