ദേശീയപാത വികസനം ജനങ്ങളുടെ ദുരിതംകണ്ടില്ലെന്ന് നടിക്കരുത്- പി.കെ.കെ ബാവ

ദേശീയപാത വികസനം ജനങ്ങളുടെ ദുരിതംകണ്ടില്ലെന്ന് നടിക്കരുത്- പി.കെ.കെ ബാവ

  • ഉപവാസ സമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം

കാപ്പാട് : അശാസ്ത്രീയമായ വികസന പ്രവർത്തനങ്ങൾ ജനങ്ങൾക്ക് എക്കാലവും ദുരിതം മാത്രമേ സമ്മാനിച്ചിട്ടുള്ളതെന്ന് മുൻ മന്ത്രി പി.കെ കെ ബാവ പറഞ്ഞു

പ്രദേശവാസികളെവട്ടം കറക്കുന്ന ജില്ലാ ഭരണകൂടവും നാഷനൽ ഹൈവേ അധികാരികളും കണ്ണു തുറക്കൂ തുടങിയ ആവശ്യം ഉന്നയിച്ച് പന്തലായനി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.പി മൊയ്തീൻ തിരു വങ്ങൂർ ദേശീ പാത പരിസരത്ത് നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

വിനോദസഞ്ചാരകേന്ദ്രമായ കാപ്പാട് പ്രദേശത്തെ ജനങ്ങളുടെ സുഗമമായ
സഞ്ചാരത്തിന് മാർഗ്ഗതടസ്സം സൃഷിട്ടിച്ച്കൊണ്ട് അധികാരികൾ
അവരുടെ ദുരിതം കണ്ടില്ലെന്ന് നടിക്കരുതെന്ന് ബാവാ സാഹിബ് പറഞ്ഞു.
ഗ്രാമപഞ്ചായത്ത് മെമ്പർ വത്സല പുല്ല്യത്ത് അധ്യക്ഷത വഹിച്ചു.
മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി.ടി ഇസ്മായിൽ, സെക്രട്ടറി റഷീദ് വെങ്ങളം, കെ.പി.സി.സി മെമ്പർ രാമചന്ദ്രൻ മാസ്റ്റർ, ബ്ലോക്ക് കോൺഗ്രസ്‌ പ്രസിഡന്റ്‌ മുരളി തോരോത്ത്, ജില്ലാ പഞ്ചായത്ത്‌ മെമ്പർ നാസർ എസ്റ്റേറ്റ് മുക്ക്, പൂക്കാട് കലാലയം പ്രസിഡണ്ട് യു.കെ രാഘവൻ മാസ്റ്റർ, തിരുവങ്ങൂർ എച്ച്.എസ്.എസ് പി.ടി.എ പ്രസിഡന്റ്‌ കെ.കെ ഫാറൂഖ്, ഓട്ടോ കോർഡിനേഷൻ ഭാരവാഹി മധു കണ്ണഞ്ചേരി ,


കെ റെയിൽ വിരുദ്ധ സമിതി ഭാരവാഹി നസീർ ന്യൂജെല്ല, സമദ് പൂക്കാട്, ശശിധരൻ കുനിയിൽ, അനസ് കാപ്പാട്, ആലിക്കോയ നടമ്മൽ, ആലിക്കോയ
പൂക്കാട് , പഞ്ചായത്ത്‌ മെമ്പർ മാരായ വി.കെ ഹാരിസ്, ഷരീഫ് മാസ്റ്റർ, അബ്ദുല്ലക്കോയ വലിയാണ്ടി ,എം. കെ മുഹമ്മദ് കോയ, റസീന ഷാഫി , പ്രൊഫ: അബൂബക്കർ കാപ്പാട്, എ.പി.പി തങ്ങൾ, തിരുവങ്ങൂർ ജുമാ മസ്ജിദ് ഖത്തീബ് എസ് കെ അബൂബക്കർ ബാഖവി, അഷറഫ് പി.പി, എം.കെ മുസ്തഫ, ഉണ്ണികൃഷ്ണൻ പൂക്കാട്, വി.വി ഷമീർ, സാദിക്ക് അവീർ,സാജിദ് കാട്ടില പീടിക തുടങ്ങിയവർ സംസാരിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )