
ദേശീയ അധ്യാപക പുരസ്കാര നിറവിൽമുഹമ്മദ് അക്ബർ എം
- കൊയിലാണ്ടി ഗവ: ഐ ടി ഐ സീനിയർ ഇൻസ്ട്രക്ടറാണ്
ചേളന്നൂർ സ്വദേശിയായ മുഹമ്മദ് അക്ബർ
കൊയിലാണ്ടി: 2024 ലെ ദേശീയ അധ്യാപക പുരസ്കാരം കൊയിലാണ്ടി ഗവൺമെൻ്റ് ഐടിഐ യിലെ സീനിയർ ഇൻസ്‌ട്രക്ടറായ മുഹമ്മദ് അക്ബർ. എം ന് ലഭിച്ചു. നൈപുണ്യ പരിശീലന വിഭാഗത്തിൽ ഒൻപത് ദേശീയ അവാർഡുകളിൽ ഒന്നാണ് അദ്ദേഹത്തിന് ലഭിച്ച ത്.
നോൺ എഞ്ചിനീയറിങ് ട്രേഡ് വിഭാഗത്തിലാണ് പുരസ്‌കാരം. സെപ്റ്റംബർ അഞ്ചിന് ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി മുർമുവിൽനിന്ന് മുഹമ്മദ് അക്‌ബർ പുരസ്കാരം ഏറ്റുവാങ്ങും.
കൊയിലാണ്ടി ഗവൺമെന്റ് ഐടിഐയിലെ കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് ട്രേഡിലെ അധ്യാപകനാണ് മുഹമ്മദ് അക്ബർ. വൊക്കേഷണൽ മികവിന് 2022- 2023 വർഷങ്ങളിൽ കേരള സർക്കാരിന്റെ പ്രശംസ ഏറ്റവാങ്ങിയിട്ടുണ്ട്. കോഴിക്കോട് ചേളന്നൂർ സ്വദേശിയാണ് മുഹമ്മദ് അക്ബർ.
CATEGORIES News