
ദേശീയ തലത്തിൽ തിളങ്ങി കാരയാട് യു പി സ്കൂൾ
- രാജ്യത്തെ യു പി, ഹൈ സ്കൂൾ, ഹയർ സെക്കൻഡറി സ്കൂളിൽ നിന്നുമായി 104000 ഐഡിയയിൽ നിന്നും 1540 സ്കൂളുകളാണ് തെരഞ്ഞെടുക്കപ്പെട്ടത്
കാരയാട് : സ്കൂൾ വിദ്യാർത്ഥികളുടെ നൂതനമായ ആശയങ്ങളും പദ്ധതികളും അവതരിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ പദ്ധതിയായ സ്‌കൂൾ ഇന്നോവേഷൻ മാരത്തോണിന്റെ (എസ്.ഐ.എം) ഒന്നാം ഘട്ടമായ ഐഡിയ സബ്‌മിറ്റിൽ കാരയാട് യൂ. പി സ്‌കൂളിലെ രണ്ട് വിദ്യാർത്ഥികൾ ദേശീയ തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

ആറാം ക്ലാസ് വിദ്യാർഥികളായ ലെസിൻ ബിൻ ഷംസുദ്ധീനും അഭിമന്യുവും മെന്ററായി ജഗത്കൃഷ്ണൻ എന്നിവരാണ് പഞ്ചാബ് ഗുരു കാശി യൂണിവേഴ്സിറ്റി കേന്ദ്രമാക്കി നടത്തിയ പ്രൊജക്‌ട് അവതരണത്തിൽ പങ്കെടുത്തത്.രാജ്യത്തെ യു പി, ഹൈ സ്കൂൾ, ഹയർ സെക്കൻഡറി സ്കൂളിൽ നിന്നുമായി വന്ന 104000 ഐഡിയയിൽ നിന്നും 1540 സ്കൂളുകളാണ് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.
CATEGORIES News