ദേശീയ പാതയിൽ ഒഴിയാത്ത കുരുക്ക്

ദേശീയ പാതയിൽ ഒഴിയാത്ത കുരുക്ക്

കുരുക്കിൽപ്പെട്ട് ജനം

ചേമഞ്ചേരി: ദേശീയ പാതയിൽ പതിവുപോലെ തുടരുന്ന ഗതാഗതക്കുരുക്ക് ഇന്ന് ഒന്നുകൂടെ മുറുകി.തിരുവങ്ങൂരിൽ കാർ അപകടത്തിൽപ്പെട്ടതിലും ലോറി ബ്രേക്ക് ഡൗണായും രാവിലെ തന്നെ വൻ ഗതാഗതക്കുരുക്ക് തുടരുകയാണ്.

ദേശീയപാതയിൽ കാർ ഡിവൈഡറിൽ ഇടിച്ചാണ് അപകടമുണ്ടായത് . ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത് . അതേ സമയം തിരുവങ്ങൂർ ടൗണിൽ സർവ്വീസ് റോഡിൽ ടോറസ് ലോറി പഞ്ചറായി. ഇതേ തുടർന്ന് രാവിലെ വൻ ഗതാഗത തടസ്സമാണ് ദേശീയ പാതയിൽ നേരിട്ടത്.സർവ്വീസ് റോഡിൽ വീതി കുറവായതിനാൽ പുതിയ റോഡിലൂടെ വാഹനങ്ങൾ കടന്നുപോവുകയാണ് .
അതേസമയം ചരക്ക് ലോറി സമീപത്തെ ചളിയിൽ താഴ്ന്നത് ഗതാഗത തടസ്സം വീണ്ടും ശക്തമായി .

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )