നടൻ സലിം കുമാർ അവസാനമായി ക്യാമറയ്ക്ക് മുന്നിലെത്തിയ ‘ഡ്രൈവർ’ എന്ന ഹ്രസ്വചിത്രം പുറത്തിറങ്ങി

നടൻ സലിം കുമാർ അവസാനമായി ക്യാമറയ്ക്ക് മുന്നിലെത്തിയ ‘ഡ്രൈവർ’ എന്ന ഹ്രസ്വചിത്രം പുറത്തിറങ്ങി

  • ഡപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണർ സജി പ്രസാദ് ചിത്രത്തിന്റെ പ്രകാശനം നിർവഹിച്ചു

കളമശേരി : പൊതുജനങ്ങളിൽ റോഡ് സുരക്ഷയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി മോട്ടർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ നിർമിച്ച ‘ഡ്രൈവർ’ എന്ന ഹ്രസ്വചിത്രം പുറത്തിറങ്ങി. അന്തരിച്ച പ്രശസ്ത നടൻ സലിം കുമാർ അവസാനമായി ക്യാമറയ്ക്ക് മുന്നിലെത്തിയ ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. ഡപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണർ സജി പ്രസാദ് ചിത്രത്തിന്റെ പ്രകാശനം നിർവഹിച്ചു. ഒരു ഡ്രൈവർ റോഡിൽ എങ്ങനെ പെരുമാറണം, എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന കൃത്യമായ സന്ദേശമാണ് ഈ ഹ്രസ്വചിത്രം പങ്കുവെക്കുന്നത്. അമിതവേഗത, മദ്യപിച്ചും ലഹരിമരുന്ന് ഉപയോഗിച്ചുമുള്ള ഡ്രൈവിങ്, വാഹനമോടിക്കുമ്പോഴുള്ള മൊബൈൽ ഫോൺ ഉപയോഗം എന്നിവ എങ്ങനെയാണ് വലിയ അപകടങ്ങളിലേക്ക് വഴിമാറുന്നത് എന്ന് ചിത്രം ദൃശ്യവൽക്കരിക്കുന്നു.

യാത്രകളിൽ പാലിക്കേണ്ട റോഡ് സുരക്ഷാ മര്യാദകളെക്കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കുകയാണ് ചിത്രത്തിന്റെ പ്രധാന ലക്ഷ്യം. പ്രശസ്ത സംവിധായകൻ കലന്തൻ ബഷീറാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവഹിച്ച് സംവിധാനം ചെയ്‌തിരിക്കുന്നത്. റോഡപകടങ്ങൾ കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള മോട്ടർ വാഹന വകുപ്പിന്റെ ഈ ബോധവൽക്കരണ ചിത്രം ഇതിനോടകം തന്നെ ജനശ്രദ്ധ നേടുന്നുണ്ട്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )