
നന്തി റെയിൽവെ അടിപ്പാത ഉടൻ നിർമ്മിക്കണം-വ്യാപാരി വ്യവസായി ഏകോപന സമിതി
- ജനറൽ ബോഡിയിൽ 2023-24 വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു

കൊയിലാണ്ടി :കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നന്തി യൂണിറ്റ് വാർഷിക ജനറൽ ബോഡി യോഗം നന്ദി വ്യാപാര ഭവനിൽ ചേർന്നു.
യോഗം ജില്ലാ ജനറൽ സെക്രട്ടറി മനാഫ് കാപ്പാട് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ യൂണിറ്റ് പ്രസിഡന്റ് പവിത്രൻ ആതിര അധ്യക്ഷത വഹിച്ചു. യൂണിറ്റ് ജനറൽ സെക്രട്ടറി സനീർ വില്ലങ്കണ്ടി സ്വാഗതവും യൂണിറ്റ് ട്രഷറർ ദിലീപ് കുമാർ നന്ദിയും പറഞ്ഞു.
ചടങ്ങിന് ആശംസ അർപ്പിച്ചുകൊണ്ട് ജില്ലാ സെക്രട്ടറി കെ.ടി. വിനോദൻ, നിയോജകമണ്ഡലം പ്രസിഡന്റ് സുകുമാരൻ ,വനിതാ വിംഗ് പ്രസിഡന്റ് സൗമിനിമോഹൻദാസ്,എം. കെ. മുഹമ്മദ്,കെ. വി. കെ. സുബൈർ,വനിതാ വിംഗ് പ്രസിഡണ്ട് സുഹറ തുടങ്ങിയവർ സംസാരിച്ചു. 2023-24വർഷത്തെ പ്രവർത്തന റിപ്പോർട്ട് യൂണിറ്റ് സെക്രട്ടറി സനീർ അവതരിപ്പിച്ചു.

വരവ് ചെലവ് കണക്ക് ട്രഷറർ ദിലീപ് കുമാർ അവതരിപ്പിച്ചു. നന്തി റെയിൽവേയുടെ അടിപ്പാത നിർമ്മാണ പ്രവർത്തികൾ ഉടൻ ആരംഭിക്കണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. 2024-26വർഷത്തെ ക്കുള്ള പുതിയ ഭാരവാഹികളെയും തെരഞ്ഞെടുത്തു. യൂണിറ്റ് പ്രസിഡന്റ് ആയി പവിത്രൻ ആതിരയും ജനറൽ സെക്രട്ടറിയായി സനീർ വില്ലങ്കണ്ടിയും, ട്രഷററായി ദിലീപ്കുമാറിനെയും തെരഞ്ഞെടുത്തു.
