നന്മ ഫെസ്‌റ്റ് 25ന്

നന്മ ഫെസ്‌റ്റ് 25ന്

  • ഇബ്രാഹിം വെങ്ങരയുടെ ‘ഒടുക്കത്തെ അത്താഴം’ എന്ന നാടകം അവതരിപ്പിക്കും

കൊയിലാണ്ടി :മലയാള കലാകാരൻമാരുടെ ദേശീയ സംഘടനയായ നന്മയുടെ മേഖലാ കലോത്സവം നന്മ ഫെസ്‌റ്റ് എന്ന പേരിൽ 25ന് കാലത്ത് 9 .30 മുതൽ രാത്രി 9 .30 വരെ കൊയിലാണ്ടി ഇഎംഎസ് സ്മാരക ടൗൺ ഹാളിൽ നടക്കും. കാനത്തിൽ ജമീല എംഎൽഎ ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയർപേഴ്‌സൺ കെ.പി.സുധ മുഖ്യാതിഥിയാകും. സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് വിൽസൺ സാമുവൽ വിശിഷ്ടാതിഥിയാകും.

വൈകീട്ട് നടക്കുന്ന സാംസ്കാരിക സംഗമം ഇബ്രാഹിം വെങ്ങര ഉദ്ഘാടനം ചെയ്യും. കോയ കാപ്പാട് മുഖ്യാതിഥിയാകും. മുതിർന്ന കലാകാരൻമാരെ ആദരിക്കൽ, ചിത്രപ്രദർശനം, കളരിപ്പയറ്റ്, മെഗാ ഗാനമേള എന്നിവയും വിവിധ യൂനിറ്റുകൾ അവതരിപ്പിക്കുന്ന കലാപരിപാടികളും അരങ്ങേറും. ഫെസ്റ്റിന് സമാപനം കുറിച്ചു കൊണ്ട് ഇബ്രാഹിം വെങ്ങരയുടെ ‘ഒടുക്കത്തെ അത്താഴം’ എന്ന നാടകം അവതരിപ്പിക്കും.

വാർത്താസമ്മേളനത്തിൽ കെ.ഷിജു, ശശി കോട്ടിൽ, പാലക്കാട് പ്രേംരാജ്, അലി അരങ്ങാടത്ത്, ടി.കെ.ജനാർദ്ദനൻ, രാഗം മുഹമ്മദലി, വി.കെ.രവി, ശശീന്ദ്രൻ ഗുരുക്കൾ എന്നിവർ പങ്കെടുത്തു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )