
നവീകരണ പ്രവർത്തി ; വയനാട് ചുരത്തിൽ ഗതാഗത നിയന്ത്രണം
- ഒക്ടോബർ ഏഴു മുതൽ 11 വരെ പ്രവൃത്തി നടക്കുന്ന പകൽ സമയങ്ങളിൽ നിയന്ത്രണം
ലക്കിടി: വയനാട് ചുരത്തിലെ നവീകരണപ്രവൃത്തി മൂലമുള്ള ഗതാഗത നിയന്ത്രണം ആരംഭിച്ചു. വലുതും ഭാരം കയറ്റിയതുമായ വാഹനങ്ങൾക്കാണ് ഒക്ടോബർ ഏഴു മുതൽ 11 വരെ പ്രവൃത്തി നടക്കുന്ന പകൽ സമയങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയിരിയ്ക്കുന്നത്. വളവുകളിലെ കുഴികൾ അടക്കുക, ടാറിങ്, ഇന്റർലോക്ക് കട്ടകൾ ബലപ്പെടുത്തുക തുടങ്ങിയ പണികളാണ് ഇപ്പോൾ നടക്കുന്നത്.
അടിവാരം മുതൽ ലക്കിടി വരെയാണ് അറ്റകുറ്റപ്പണി നടക്കുന്നത്.

ഒന്ന്, ആറ്, ഏഴ്, എട്ട് വളവുകളിൽ കുഴികൾ അടക്കുകയും രണ്ട്, നാല് വളവുകളിലെ ഇന്റർലോക്ക് കട്ടകൾ താഴ്ന്നുപോയത് ലെവലാക്കുകയുമാണ് ചെയ്യുക.
അടിവാരം മുതൽ ലക്കിടി വരെയുള്ള ചുരം റോഡിലെ മറ്റു കുഴികളും അടക്കും.
CATEGORIES News