
നവ കേരള നിർമ്മിതിക്കായി അധ്യാപകർ രംഗത്തിറങ്ങണം -പി മോഹനന്
- കെ എസ് ടി എ കോഴിക്കോട് ജില്ല ദ്വിദിന പഠന ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോഴിക്കോട്: നവ കേരള നിർമ്മിതിക്കായി അധ്യാപകർ രംഗത്തിറങ്ങണമെന്നും ലോക മാതൃകയായി മാറിയ കേരളത്തിന്റെ ലോകോത്തര വികസന മുന്നേറ്റത്തിന് കേരള സർക്കാരിന്റെ തുടർഭരണമല്ല തുടർച്ചയായ ഭരണമാണ് സാധ്യമാക്കേണ്ടതെന്നും പി മോഹനൻ മാസ്റ്റർ അഭിപ്രായപ്പെട്ടു.
കെ എസ് ടി എ കോഴിക്കോട് ജില്ല ദ്വിദിന പഠന ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്യാമ്പിന്റെ ആദ്യദിനത്തിൽ സംഘടന- സംഘാടനം എന്ന വിഷയത്തിൽ സംസ്ഥാന സെക്രട്ടറി എസ് സബിതയും, നവകേരളവും സ്ത്രീ മുന്നേറ്റവും എന്ന വിഷയത്തിൽ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം പി ഉഷാദേവിയും ക്ലാസ് എടുത്തു.
വർഗീയത ദേശീയത ഹിന്ദുത്വ എന്ന വിഷയത്തിൽ പ്രശസ്ത സാംസ്കാരിക പ്രഭാഷകൻ പ്രൊഫ. എം എം നാരായണൻ പ്രഭാഷണം നടത്തി.
ഉദ്ഘാടന ചടങ്ങിൽ ജില്ലാ പ്രസിഡണ്ട് എൻ സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ വി പി രാജീവൻ, കെ ഷാജിമ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി സതീശൻ, കെ എൻ സജീഷ് നാരായണൻ, വി പി മനോജ് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ആർ എം രാജൻ സ്വാഗതവും ജില്ലാ ജോ: സെക്രട്ടറി ടി ഗിരീഷ് കുമാർ നന്ദിയും പറഞ്ഞു.