
നാദാപുരം ഗ്രാമപഞ്ചായത്ത് ഓഫീസിൽ ഭരണ-പ്രതിപക്ഷ സംഘർഷം
- രണ്ടു വനിതാ അംഗങ്ങൾക്ക് പരിക്ക്
നാദാപുരം :നാദാപുരം ഗ്രാമപഞ്ചായത്ത് ഓഫീസിൽ ഭരണ – പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ കയ്യാങ്കളി. അശ്ലീല വീഡിയോ പ്രചരണത്തെതുടർന്ന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് ഇടതു അംഗങ്ങൾ പ്രതിഷേധിച്ചതിനെ തുടർന്നാണ് ഭരണ സമിതി യോഗത്തിൽ സംഘർഷമുണ്ടായത്.
മുസ്ലിം ലീഗ് വാർഡ് അംഗം സുമയ്യ പാട്ടത്തിൽ, സിപിഎം അംഗം നിഷാ മനോജ് എന്നിവർക്കാണ് പരിക്കേറ്റത്. ഇടതു അംഗങ്ങൾ പ്രസീഡിയത്തിലേക്ക് ഇരച്ചു കയറുകയും യുഡിഎഫ് അംഗങ്ങൾ ഇത് തടയാൻ ശ്രമിക്കുകയും ആയിരുന്നു. തുടർന്നാണ് ഏതാണ്ട് 15 മിനുട്ട് നേരം യോഗത്തിൽ ഉന്തും തള്ളും നടന്നു . ഇതിനിടയിലാണ് ഇരു അംഗങ്ങൾക്കും പരിക്കേറ്റത്.
CATEGORIES News