
നാല് വിമാനങ്ങൾക്ക് നേരെ ബോംബ് ഭീഷണി മുഴക്കിയ കൗമാരക്കാരൻ പിടിയിൽ
- സുഹൃത്തുമായുള്ള സാമ്പത്തിക തർക്കത്തിന് പ്രതികാരം ചെയ്യുന്നതിനാണ് ബോംബ് ഭീഷണി മുഴക്കിയത്
മുംബൈ: സുഹൃത്തിൻ്റെ പേരിലുണ്ടാക്കിയ വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ട് ഉപയോഗിച്ച് നാല് വിമാനങ്ങൾക്ക് ബോംബ് ഭീഷണി മുഴക്കിയ കൗമാരക്കാരൻ മുംബൈയിൽ പിടിയിൽ. ഇയാളുടെ ഭീഷണിയെ തുടർന്ന് ഒക്ടോബർ 14 ന് രണ്ട് വിമാനങ്ങൾ വൈകുകയും ഒരെണ്ണം യാത്ര ഒഴിവാക്കുകയും ചെയ്തു.
പ്രതികാരം ചെയ്യുന്നതിനാണ് എക്സിൽ സുഹൃത്തിന്റെ പേരിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കി വിമാനങ്ങൾക്ക് ബോംബ് ഭീഷണി മുഴക്കിയതെന്ന് അധികൃതർ പറയുന്നു.
സുഹൃത്തുമായുള്ള സാമ്പത്തിക തർക്കത്തിന് പ്രതികാരം ചെയ്യുന്നതിനാണ് എക്സിൽ സുഹൃത്തിന്റെ പേരിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കി വിമാനങ്ങൾക്ക് ബോംബ് ഭീഷണി മുഴക്കിയതെന്ന് അധികൃതർ പറയുന്നു
CATEGORIES News