
നാവിക ഉപരോധം തുടർന്നാൽ തിരിച്ചടിക്കുമെന്ന് അമേരിക്കയോട് ഇറാൻ
- ഹോർമുസ് മാത്രമല്ല ചെങ്കടൽ മുഖേനയുള്ള ചരക്കുകടത്തും തടയുമെന്ന് ഐആർജിസി ഇന്നലെ താക്കീത് ചെയ്തിരുന്നു.
തെഹ്റാൻ: നാവിക ഉപരോധം തുടർന്നാൽ തിരിച്ചടിക്കുമെന്ന് അമേരിക്കയോട് ഇറാൻ. ഹോർമുസിലെ നിയമവിരുദ്ധ പോലീസിങ് തുടർന്നാൽ യു.എസ് പടക്കപ്പലുകൾക്ക് നേരെ ഇറാൻ മിസൈലുകൾ വന്നെത്തുമെന്നാണ് പരമോന്നത ആത്മീയ നേതാവ് ആയതുല്ല മുജ്തബ ഖാംനഈയുടെ ഉപദേശകൻ മുഹ്സിൻ റിസാഈ മുന്നറിയിപ്പ് നൽകിയത്.

അന്താരാഷ്ട്ര വാർത്താ ഏജൻസിയായ എഎഫ്‌പി ആണ് ഇറാൻ സ്റ്റേറ്റ് ടെലിവിഷനെ ഉദ്ധരിച്ച് ഈ വാർത്ത റിപ്പോർട്ട് ചെയ്‌തത്. ഹോർമുസ് മാത്രമല്ല ചെങ്കടൽ മുഖേനയുള്ള ചരക്കുകടത്തും തടയുമെന്ന് ഐആർജിസി ഇന്നലെ താക്കീത് ചെയ്തിരുന്നു.
CATEGORIES News
