
നാഷണൽ സർവ്വീസ് സ്കീം സപ്തദിന സഹവാസ ക്യാമ്പിന് തുടക്കമായി
- പ്രശസ്ത ചിത്രകാരനും അധ്യാപകനുമായ അഭിലാഷ് തിരുവോത്ത് ക്യാമ്പ് ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി: ഗവൺമെൻ്റ് മാപ്പിള ഹയർ സെക്കന്ററി സ്കൂൾ എൻ എസ് എസ് യൂണിറ്റിൻ്റെ സപ്തദിന സഹവാസ ക്യാമ്പിന് ജി എച്ച് എസ് എസ് പന്തലായനിയിൽ തുടക്കമായി. ഇനിയുമൊഴുകും മാനവ സ്നേഹത്തിൻ ജീവവാഹിനിയായ് എന്നതാണ് ഈ വർഷത്തെ ക്യാമ്പിൻ്റെ ആശയം. പ്രശസ്ത ചിത്രകാരനും അധ്യാപകനുമായ അഭിലാഷ് തിരുവോത്ത് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ലഹരി വിരുദ്ധ ചിത്രം വരച്ചുകൊണ്ട് കമ്മ്യൂണിറ്റി ക്യാൻവാസിന് അദ്ദേഹം തുടക്കമിട്ടു.

പിടിഎ പ്രസിഡന്റ് ലായിക് ടി. എ. അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പൽ ലൈജു കെ സ്വാഗതം പറഞ്ഞു. പ്രിൻസിപ്പൽ ബീന. പി ഹരിത സാക്ഷ്യം പദ്ധതി പ്രഖ്യാപനം നടത്തി. പ്രധാനാധ്യാപിക സ്മിത സ്നേഹാങ്കണം പദ്ധതി പ്രഖ്യാപനം നടത്തി. കൊയ്‌ലാണ്ടി ക്ലസ്റ്റർ കൺവീനർ കെ.പി അനിൽകുമാർ എൻ എസ് എസ് സന്ദേശം നൽകി . പന്തലായനി ജി എച്ച് എസ് എസ് എസ് ജി അംഗങ്ങൾ ചടങ്ങിൽ സന്നിഹിതരായി. പ്രോഗ്രാം ഓഫീസർ കെ ഫൗസിയ ക്യാമ്പ് വിശദീകരണം നടത്തി. വോളന്റിയർ ആയ സൂര്യ ബിജു ക്യാമ്പ് തീം ഗാനം ആലപിച്ചു. വോളന്റിയർ ലീഡർ ശ്രീദേവ് നന്ദിയും പറഞ്ഞു.
