
നിതിൻ രാജിന്റെ ആത്മഹത്യയിൽ രണ്ടാം പ്രതിയായ ഡോ. സംഗീത നമ്പ്യാർ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരായി ജാമ്യമെടുത്തു
- കണ്ണൂർ എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴി രേഖപ്പെടുത്തിയത്.
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയിൽ രണ്ടാം പ്രതിയായ ഡോ. സംഗീത നമ്പ്യാർ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരായി ജാമ്യമെടുത്തു. അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിടുകയും ചെയ്. കണ്ണൂർ എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴി രേഖപ്പെടുത്തിയത്.

സംഭവത്തിൽ ഒന്നാം പ്രതിയായ ഡോ എം കെ റാമും, രണ്ടാം പ്രതിയായ ഡോ സംഗീത നമ്പ്യാരും ഒളിവിലായിരുന്നു.ഈ സാഹചര്യത്തിലാണ് ഇപ്പോൾ ഡോ സംഗീത നമ്പ്യാർ നേരിട്ടെത്തി ജാമ്യമെടുത്തത്. കഴിഞ്ഞ ദിവസമാണ് തലശ്ശേരി അഡിഷനൽ സെഷൻസ് കോടതി നാല് ഡോ സംഗീത നമ്പ്യാർക്ക് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. അതേസമയം ഒന്നാം പ്രതിയായ എം കെ റാമിന് മുൻകൂർ ജാമ്യം കോടതി നിഷേധിച്ചിരുന്നു.
CATEGORIES News
TAGS KANNUR
