
നിതിൻ രാജിന്റെ മരണം : ഡോ. റാമിനെതിരെ രക്ഷിതാക്കൾ
- സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് വിദ്യാർത്ഥി പ്രതിഷേധം
കണ്ണൂർ : കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ ഡോ. റാമിനെതിരെ രക്ഷിതാക്കൾ. ഡോ. റാം വിദ്യാർഥികളോട് വളരെ മോശമായാണ് പെരുമാറിയിരുന്നതെന്ന് രക്ഷിതാവ്. സ്റ്റാഫ് റൂമിൽ വെച്ച് മകനെ വെയ്സ്റ്റ് എന്ന് വിളിച്ചു. മറ്റുള്ള അധ്യാപകർ അത് കേട്ട് നിൽക്കുകയാണ് ഉണ്ടായത്. സഹ അധ്യാപകരെ കൊണ്ട് വിദ്യാർഥികളെ ചീത്ത വിളിപ്പിച്ചു. വളരെ മോശമായ ഭാഷയാണ് റാം ക്ലാസിൽ ഉപയോഗിച്ചുകൊണ്ടിരുന്നത്.

നിതിൻ രാജിന്റെ മരണം ശെരിക്കും കൊലപാതകമാണ് ഇപ്പോഴത്തെ അന്വേഷണത്തിൽ വിശ്വാസം ഇല്ല.കേസ് സ്വതന്ത്ര ഏജൻസി തന്നെ അന്വേഷിക്കണം നിതിന്റെ കുടുംബം ഉന്നയിക്കുന്ന ആക്ഷേപങ്ങൾ നൂറ് ശതമാനം ശരിയാണെന്നും ഡോ. റാമിനെ പുറത്താക്കണം. നിതിൻ്റെ കുടുംബം നിയമനടപടി സ്വീകരിച്ചാൽ കൂടെ നിൽക്കുമെന്നും രക്ഷിതാക്കൾ പ്രതികരിച്ചു. നിതിൻരാജിന്റെ സഹപാഠികൾ ഇന്ന് തിരികെ കോളജിലെത്തി. ഒന്നാംവർഷ BDS വിദ്യാർഥികൾക്കൊപ്പം രക്ഷിതാക്കളും കോളജിലെത്തി.
