
നിതിൻ രാജിന്റെ മരണത്തിൽ മുൻകൂർ ജാമ്യം തേടി ഡോ. റാം ഹൈക്കോടതിയിൽ
- റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ തലശേരി അഡീഷണൽ സെഷൻസ് കോടതി നേരത്തെ തള്ളിയിരുന്നു.
കൊച്ചി: അഞ്ചരക്കണ്ടി ദന്തൽ കോളജിലെ നിതിൻ രാജിന്റെ ആത്മഹത്യയിലെ ഒന്നാം പ്രതി എം.കെ റാം മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിൽ ഹർജി നൽകി. നിതിൻ രാജിനോട് മുൻവൈരാഗ്യം ഇല്ലെന്നും ലോൺ ആപ്പ് വായ്പ്പയുമായി തനിക്ക് ബന്ധമില്ലെന്നും ഡോ. എൻ.കെ. റാം ഹൈക്കോടതിയിൽ സമർപ്പിച്ച ജാമ്യഹർജിയിൽ പറയുന്നു. റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ തലശേരി അഡീഷണൽ സെഷൻസ് കോടതി നേരത്തെ തള്ളിയിരുന്നു.

ഇതിനുപിന്നാലെയാണ് റാം ഹൈക്കോടതിയെ സമീപിച്ചത്.നിതിൻ രാജിന്റെ രക്ഷിതാവ് പരാതി നൽകിയത് കേട്ടുകേൾവികളുടെ അടിസ്ഥാനത്തിലാണ്. മറ്റ് ചിലരുടെ സമ്മർദ്ദവും പരാതി നൽകുന്നതിന് പിന്നിലുണ്ട്. തനിക്കെതിരെ തെളിവുകൾ ഇല്ലെന്നും മാധ്യമ സമ്മർദ്ദം കാരണമാണ് തന്നെ പോലീസ് അറസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നതെന്നും റാമിന്റെ ഹർജിയിൽ പറയുന്നു.
CATEGORIES News
