
നിതിൻ രാജിൻ്റെ മരണം : ഉത്തരവാദികളായ അധ്യാപകരെ എല്ലാം പുറത്താക്കണമെന്ന് വിദ്യാർഥികൾ
- . ഇന്നും വിദ്യാർഥി സംഘടനകളുടെ പ്രതിഷേധം നടക്കും.
കണ്ണൂർ: ഡെന്റൽ വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ ഉത്തരവാദികളായ അധ്യാപകരെ എല്ലാം പുറത്താക്കണമെന്ന് വിദ്യാർഥികൾ. അഞ്ചരക്കണ്ടി കോളേജിൽ അനിശ്ചിതകാല സമരം തുടരുകയാണ്. ഇന്നും വിദ്യാർഥി സംഘടനകളുടെ പ്രതിഷേധം നടക്കും.

അതേസമയം, പ്രതികളായ അധ്യാപകർ ഒളിവിൽ തുടരുകയാണ്. നിതിൻ രാജിന്റെ മരണത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യ സർവകലാശാല അന്വേഷണസമിതി ഇന്ന് അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ എത്തും.വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും മൊഴി രേഖപ്പെടുത്തും.
CATEGORIES News
