നിതീഷ് കുമാറിൻ്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ വ്യാഴാഴ്‌ച നടക്കും

നിതീഷ് കുമാറിൻ്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ വ്യാഴാഴ്‌ച നടക്കും

  • സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും

ബീഹാർ : നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ വ്യാഴാഴ്ച നടക്കും. സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. എൻഡിഎ മുഖ്യമന്ത്രിമാർക്കും ചടങ്ങിൽ ക്ഷണമുണ്ട്. ഇതിനിടെ ലാലു പ്രസാദ് യാദവിൻ്റെ മകൻ തേജ് പ്രതാപ് യാദവ് എൻഡിഎയുമായി സഹകരിക്കാൻ തീരുമാനിച്ചു.

നേരത്തെ ആർജെഡിയിൽ നിന്നും കുടുംബത്തിൽ നിന്നും പുറത്തായ തേജ് പ്രതാപ് യാദവ് സ്വന്തം പാർട്ടി രൂപീകരിച്ച് മത്സരിച്ചെങ്കിലും വൻപരാജയമാണ് നേരിട്ടത്. ഇത്തവണയും രണ്ടു ഉപമുഖ്യ മന്ത്രിമാർ മന്ത്രിസഭയിൽ ഉണ്ടാകും. ബിജെപിക്കും ജെഡിയുവിനും തുല്യമന്ത്രി സ്ഥാനങ്ങൾ ലഭിക്കും. എൽ ജെ പി ക്ക് രണ്ടു മന്ത്രി സ്ഥാനങ്ങൾ നൽകും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )