നിപ : പ്രാഥമികസമ്പർക്കത്തിൽ വന്ന 84 പേരുടെ സാമ്പിൾ പരിശോധനാഫലം നെഗറ്റീവ്

നിപ : പ്രാഥമികസമ്പർക്കത്തിൽ വന്ന 84 പേരുടെ സാമ്പിൾ പരിശോധനാഫലം നെഗറ്റീവ്

  • ഒരാളുടെ സാമ്പിൾ പരിശോധനാഫലം കൂടി വരാനുണ്ട്

മലപ്പുറം: നിപ രോഗബാധിതയുമായി പ്രാഥമികസമ്പർക്കത്തിൽ വന്ന 84 പേരുടെ സാമ്പിൾ പരിശോധനാഫലം കൂടി നെഗറ്റീവായി. പ്രാഥമിക സമ്പർക്കപ്പട്ടികയിൽ ആകെ 166 പേരാണ് ഉള്ളത്. പുതുതായി ആരും തന്നെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല.65 പേർ ഹൈറിസ്ക് വിഭാഗത്തിലും 101 പേർ ലോറിസ്ക് വിഭാഗത്തിലുമാണുള്ളത്. ഒരാളുടെ സാമ്പിൾ പരിശോധനാഫലം കൂടി വരാനുണ്ട്.

നിപ രോഗബാധിത സ്വകാര്യ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ തുടരുന്നു. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ മൂന്നു പേരും എറണാകുളം മെഡിക്കൽ കോളജിൽ ഒരാളുമടക്കം അഞ്ച് പേരുമാണ് ചികിത്സയിലുള്ളത്. വളാഞ്ചേരിയിലെ നിപയുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമം ആരോഗ്യവകുപ്പ് തുടരുകയാണ്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )