
നിയന്ത്രണം വിട്ട കാർ ഇടിച്ച് തട്ടുകട തകർന്നു
- വീമംഗലം സ്വദേശി കുഞ്ഞിക്കണ്ണന്റെ തട്ടുകടയാണ് തകർന്നത്
മൂടാടി: നിയന്ത്രണംവിട്ട കാർ ഇടിച്ച് തട്ടുകട തകർന്നു. വീമംഗലം സ്വദേശി കുഞ്ഞിക്കണ്ണന്റെ തട്ടുകടയാണ് തകർന്നത്.വീമംഗലം സ്‌കൂളിന് സമീപം ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു അപകടം നടന്നത്. തട്ടുകടയും ഷീറ്റുകൊണ്ട് നിർമ്മിച്ച മേൽക്കൂരയും പൂർണമായും തകർന്നിട്ടുണ്ട്.

കൊയിലാണ്ടി ഭാഗത്തുനിന്നും വന്ന കാറാണ് അപകടത്തിൽപ്പെട്ടത്. കാറിൻ്റെ മുൻഭാഗം പൂർണമായും തകർന്നിട്ടുണ്ട്. വടകര സ്വദേശികളാണ് കാറിലുണ്ടായിരുന്നതെന്നാണ് ലഭിച്ച വിവരം. ഇവർക്ക് ആർക്കും പരിക്കില്ല.
CATEGORIES News