നിയമസഭയിൽ അസാധാരണ നീക്കം; നയപ്രഖ്യാപനത്തിൽ ഗവർണർ മാറ്റം വരുത്തി

നിയമസഭയിൽ അസാധാരണ നീക്കം; നയപ്രഖ്യാപനത്തിൽ ഗവർണർ മാറ്റം വരുത്തി

  • വായിക്കാതെ വിട്ട ഭാഗം വായിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: നിയമസഭയിൽ അസാധാരണ നീക്കവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സമ്മേളനത്തിന് മുന്നോടിയായുള്ള നയ പ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ മാറ്റം വരുത്തുകയും ചില ഭാഗങ്ങൾ വായിക്കാതെ വിടുകയും ചെയ്തതിനെ തുടർന്ന് ഗവർണർ വായിക്കാതെ വിട്ട ഭാഗം മുഖ്യമന്ത്രി വായിച്ചു. ഗവർണർ കേന്ദ്ര വിമർശനം വായിക്കാതെ വിട്ടതിൽ എതിർപ്പുമായി മുഖ്യമന്ത്രി രംഗത്തെത്തുകയായിരുന്നു. ഗവർണറുടെ നീക്കത്തിൽ സ്പീക്കറും പ്രതികരിച്ചു. വായിക്കാതെ വിട്ടതും അംഗീകരിക്കണമെന്നും സർക്കാർ അംഗീകരിച്ച പ്രസംഗം മുഴുവൻ വായിക്കണമെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക രംഗത്ത് കേന്ദ്രം കേരളത്തെ ഞെരിക്കുന്നു എന്ന ഭാഗമാണ് ഗവർണർ വായിക്കാതെ വിട്ടത്.

ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് നിയമസഭാ സമ്മേളനം തുടങ്ങിയത്. കേരളം വികസന പാതയിൽ കുതിക്കുന്നെന്നും പത്തുവർഷം ഉണ്ടായത് മികച്ച നേട്ടമാണ്, വികേന്ദ്രീകരണത്തിൽ സംസ്ഥാനം ദേശീയ തലത്തിൽ മാതൃകയാണെന്നും ഗവർണർ പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )